തിരുവനന്തപുരം: സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തില്‍ ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും വീട്ടില്‍ കിടന്ന് ഉറങ്ങിയാല്‍ ചവിട്ടിക്കൊല്ലുമെന്നും ചെന്നിത്തല പറഞ്ഞു.
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലും, അതിനാല്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ ‘ഫിയര്‍’ ആണ് വലിയ പ്രശ്‌നം, ചെന്നിത്തല വ്യക്തമാക്കി.
കെവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ജനങ്ങളേയും സഭയേയും തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിന് അപമാനമാണ് ദുരഭിമാനക്കൊല. ഇത് സര്‍ക്കാരിന്റെ കഴിവ് കേടാണ് തെളിയിക്കുന്നത്, കെവിനെ തട്ടിക്കൊണ്ടു പോയ സംഭവം പൊലീസ് അന്വേഷിച്ചിരുന്നെങ്കില്‍ കൊലപാതകം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.