തിരുവനന്തപുരം: പതിനാലു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 215 തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് കൈക്കൊണ്ട സര്‍ക്കാര്‍ തീരുമാനം അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം, തീവ്രവാദം, മദ്യദുരന്തം എന്നീ കേസുകളില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് കാലാവധി കുറച്ചു നല്‍കാന്‍ കഴിയില്ല. മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം ലഭിച്ചവരുടെ അപേക്ഷകളാണ് സര്‍ക്കാര്‍ പരിഗണിച്ചത് ചെന്നിത്തല പറഞ്ഞു.