പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നിഷേധിച്ചത് തന്റെ അറിവോടെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ജേക്കബ് തോമസിന്റെ അപേക്ഷ താന്‍ കണ്ടതിനു ശേഷമാണ് ഫയലില്‍ ഒപ്പുവച്ചത്. നിയമനടപടിക്ക് അനുവാദം നല്‍കിയാല്‍ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമായിരുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. ഗുരുതരമായ ക്രമക്കേടുകളാണ് മൈക്രോഫിനാന്‍സില്‍ നടന്നിട്ടുള്ളത്. വെള്ളാപ്പള്ളിക്ക് വേണ്ടി രാജന്‍ ബാബു കോടതിയില്‍ ഹാജരായത് ശരിയല്ല. രാജന്‍ ബാബുവിനെ ഒഴിവാക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നടപടികള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.