സെക്രട്ടേറിയറ്റിലെത്തി, ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തും; ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിലെത്തിയതില്‍ പരം അപമാനം വേറെയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തി. ഇനിയെപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. നാണം കെട്ട ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്

Top