ഉഴവൂര്‍ വിജയന്റെ ജീവിതം ഒരു തുറന്ന പുസ്തകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാഷ്ട്രീയ അഭിപ്രായങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ അസാധാരണ വൈഭവമായിരുന്നു ഉഴവൂരിന്.

കെ എസ് യു കാലം മുതല്‍ക്കേ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. വിജയന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയും നഷ്ടവും വളരെ വലുതാണ്… ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top