സിദ്ധാര്‍ത്ഥന്റെ മരണം: പിണറായി വിജയന്റെ പൊലീസ് കേസ് തേയ്ച്ചു മായ്ച്ച് കളയുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്‌ഐയില്‍ ചേരാതിരുന്നതിനാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് രമേശ് ചെന്നിത്തല. നാട്ടിലേക്ക് പോയ കുട്ടിയ തിരികെ വിളിച്ച് എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. എന്തിനാണ് സിദ്ധാര്‍ത്ഥനെ കൊന്നത്? ഇടിമുറിയില്‍വച്ച് ഇടിച്ചു കൊന്നിട്ട് ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ തള്ളിക്കയറി. കേസ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം.

അന്വേഷണത്തില്‍ മാതാപിതാക്കള്‍ക്ക് തൃപ്തിയുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറയുന്നു. ശിവന്‍കുട്ടിയുടെ തൊലിക്കട്ടി ഓര്‍ത്ത് ലജ്ജിക്കുകയാണ്. കേരളത്തിലെ എല്ലാ കലാലയത്തിലും എസ്എഫ്‌ഐയ്ക്ക് ഇടിമുറിയുണ്ട്. മറ്റൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ല. കലാലയങ്ങള്‍ കശാപ്പുശാലകളാക്കി മാറ്റുകയാണ്. പിണറായി വിജയന്റെ പൊലീസ് കേസ് തേയ്ച്ചു മായ്ച്ച് കളയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top