തിരുവനന്തപുരം: മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവെന്ന് രമേശ് ചെന്നിത്തല. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പിണറായി വിജയൻ നിയമസഭയിൽ കള്ളം പറഞ്ഞു. തുടക്കം മുതൽ സർക്കാരും ആഭ്യന്തരവകുപ്പും നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ നിലപാട് നാണക്കേടാണ്. കെ.എസ് ശബരീനാഥന്റെ അറസ്റ്റ് അടക്കം പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊലീസിലെ ഇടത് അനുഭാവ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് സേനയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.