തൃശൂര്‍: എക്‌സിബിഷന്‍ ഗ്രൗണ്ട്‌നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് എന്തിനാണ് പിടിവാശിയെന്ന് ചെന്നിത്തല ചോദിച്ചു. ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും ഗ്രൗണ്ട് സൗജന്യമായി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക കൂട്ടിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരം സമാപനത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. കോര്‍പറേഷന്‍ ഓഫിസിനു മുമ്പിലെ പ്രദര്‍ന നഗരിയിലാണ് സമരം.
നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതില്‍ സന്തോഷമുണ്ട്. കേരളത്തിനൊരു ഗുണവും ഉണ്ടായില്ല. ഇതൊരു രാഷ്ട്രീയ വ്യായാമമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്തത്. കുട്ടികളെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണ് പൂരം പ്രദര്‍ശന നഗരിയുടെ വാടക കൂട്ടിയതെന്ന് കെ.മുരളിധരന്‍ എം.പി. കുറ്റപ്പെടുത്തിയിരുന്നു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ ആറേക്കര്‍ ഭൂമിയാണ് പൂരം പ്രദര്‍ശനത്തിനായി വിട്ടുനല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുപ്പത്തിയൊന്‍പതു ലക്ഷം രൂപയായിരുന്നു വാടക. ഇക്കുറി അത്, രണ്ടേക്കാല്‍ കോടി രൂപയായി വര്‍ധിപ്പിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. വാടക തര്‍ക്കം തുടങ്ങി എട്ടു മാസമായി കഴിഞ്ഞെങ്കിലും ഇനിയും പരിഹാരമായിട്ടില്ല.