സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളാണെന്ന് രമേശ് ചെന്നിത്തല

chennithala.

തിരുവനന്തപുരം: മണ്ണാര്‍ക്കാട്ടെ സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം വിട്ട് സിപിഐയിലേക്ക് അടുത്തിടെ വന്നവരാണ് കൊലയാളികള്‍. ഒരു എസ്‌ഐയെ കുത്തിയ കേസില്‍ ഇവര്‍ പ്രതികളാണ്. ഇവരെ എത്രയും വേഗം പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗുണകളെയാണോ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിരിക്കുകയാണ്. ഷുഹൈബ് വധത്തില്‍ കേരളാ പൊലീസിന്റെ അന്വേഷണം വിശ്വാസയോഗ്യമല്ല. കൃത്യം നടന്ന് ഇത്രയും ദിവസമായിട്ടും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല. മനസാക്ഷിയില്ലാത്ത സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ നിരാഹാരമല്ല ആത്മാഹൂതി നടത്തിയിട്ടും കാര്യമില്ല. അതുകൊണ്ടാണ് കെ.സുധാകരനോട് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃയോഗം നിര്‍ദേശിച്ചതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സിപിഐ-മുസ്ലീംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാദുദ്ദിന്റെ മകന്‍ സഫീര്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.

Top