തിരുവനന്തപുരം: സിപിഐഎം കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞതവണയും എല്‍ഡിഎഫ് ഇതിനുവേണ്ടി ശ്രമിച്ചു.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇതിനുവേണ്ടി മഹത്വം ഉണ്ടാക്കിക്കൊടുക്കുന്നു. യുഡിഎഫ് പ്രചരണ രംഗത്ത് ശക്തമായി കടന്നുവരുമ്പോള്‍ സിപിഐഎമ്മും ബിജെപിയും ഭയപ്പെടുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല അതിനുമുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും നരേന്ദ്രമോദി വരുതിയില്‍ അക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.എസ്എഫ്‌ഐക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. കേരള സര്‍വകലാശാല കലോത്സവത്തില്‍ മത്സരാര്‍ത്ഥികളെ പങ്കെടുക്കാന്‍ സമ്മതിക്കാത്തത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിനെല്ലാം അധ്യാപകരും പൊലീസും കുട പിടിക്കുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.