യുഡിഎഫ് ഒറ്റക്കെട്ടാണ്, വിട്ടുപോയവര്‍ ഇപ്പോള്‍ പുറമ്പോക്കിലാണെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് ആരും വിട്ടു പോകില്ലന്നും, യുഡിഎഫ് ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫ് വിട്ടുപോയവര്‍ ഇപ്പോള്‍ പുറമ്പോക്കിലാണെന്നും അദ്ദേഹം തുറന്നടിച്ചു. എല്‍ഡിഎഫ് ആദ്യം അവരുടെ കാര്യം ശരിയാക്കണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോടിയേരിയുടെ പ്രസ്താവനയോടാണ് ചെന്നിത്തലയുടെ പ്രതികരണം.

ജനതാദളും ആര്‍ എസ് പിയും യു.ഡി.എഫ് വിട്ടുവന്നാല്‍ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തുറന്ന മനസ്സാണെന്നും, കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന.

Top