തിരുവനന്തപുരം: മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയാലും യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌ക്കരിക്കില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വേദിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുണ്ട്. മെട്രോ യു.ഡി.എഫിന്റെ കുട്ടിയാണ്, പരിപാടിയില്‍ നിന്ന് മാറിനില്‍ക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.
കല്ലുകടിയുണ്ടാവാതെ ഉദ്ഘാടനം നടത്തണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു.
മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ വി തോമസ് എം പി, പി ടി തോമസ് എം എല്‍ എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏലിയാസ് ജോര്‍ജ് എന്നിവരെയാണ് മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നിവരായിരിക്കും വേദിയില്‍ ഉണ്ടാവുക.
പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്.