യെച്ചൂരിയുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു ; ത്രിപുരയെ മുന്‍ നിര്‍ത്തി രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതേതര ശക്തികള്‍ ഭിന്നിച്ചതാണ് ത്രിപുരയില്‍ സിപിഐഎമ്മിന് വോട്ട് നഷ്ടപ്പെടാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, ബിജെപിക്കെതിരെ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുമുള്ള സഖ്യവും പാടില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഈ കാര്യം ഉന്നയിച്ചാണ് ചെന്നിത്തലയുടെ പ്രതികരണം. ചരിത്രത്തിലാദ്യമായാണ് ത്രിപുരയില്‍ സിപിഎമ്മിന്റെ ചെങ്കോട്ടയെ വിറപ്പിച്ച് ബിജെപി മുന്നേറ്റം കൈവരിച്ചിരിക്കുന്നത്.

Top