തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതിനെക്കുറിച്ച് സിപിഎം അഭിപ്രായം പറയാത്തത് ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ പ്രസംഗിക്കാത്ത ഭാഗങ്ങള്‍ സഭാരേഖയുടെ ഭാഗമാക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നയപ്രഖ്യാപന പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ പോയത് ജനാധിപത്യവിരുദ്ധമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ ഭാഗങ്ങള്‍ നിയമസഭാരേഖയുടെ ഭാഗമാക്കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറോട് മുഖ്യമന്ത്രിക്ക് അമിത വിധേയത്വമാണെന്നും രമേശ് ആരോപിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ഒപ്പുശേഖരണ യജ്ഞത്തില്‍ ഒരുകോടിയിലേറെ ആളുകള്‍ പങ്കെടുത്തുവെന്നും ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റുമുതല്‍ കൊല്ലംവരെ ഈ ബാനര്‍ ഉയര്‍ത്തി യു.ഡി.എഫ് പ്രതിഷേധക്കോട്ടതീര്‍ക്കുമെന്നും ചെന്നിത്തല അറയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് മുസ്‌ലിം ലീഗ് നിയമസഭാകക്ഷിനേതാവ് ഡോ. എം.കെ. മുനീറും സ്പീക്കര്‍ക്ക് കത്ത് നല്‍കി.