തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണെന്നും, വിഷയത്തില്‍ ഇരുവരും കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ അറിവോടെയാണ് മരംമുറിക്ക് അനുമതി നല്‍കിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്തില്‍ നിന്നും വ്യക്തമാണെന്നും, ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാന്‍ കഴിയില്ല. പിണറായി സര്‍ക്കാരിന്റെ പല നിലപാടുകളും തമിഴ്‌നാടിനു സഹായകരമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചകളാണു അടിക്കടി ഉണ്ടാകുന്നത്. ഇത് സര്‍ക്കാര്‍ ബോധപുര്‍വ്വം ചെയ്യുന്നതാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.