Ramesh chennithala statement against RSS

തിരുവനന്തപുരം: ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു എംഎല്‍എ ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് ധരിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തില്‍ കൃത്യവും, വ്യക്തവുമായ നടപടികള്‍ ഉണ്ടായേ തീരൂ. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് പിഴവുണ്ടായി എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ശക്തമായ നടപടികള്‍ അക്രമികള്‍ക്കെതിരെ കൈക്കൊണ്ടില്ലെങ്കില്‍ ഇത്തരം അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കോടതിവളപ്പിലെത്തിച്ച നെല്ലായ സംഘര്‍ഷത്തിന്റെ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.

Top