തിരുവനന്തപുരം: സെന്‍കുമാറിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പലകേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍.
ഡിജിപിയായിരുന്ന സമയത്ത് സുചിന്തിതവും, നീതിപൂര്‍വവും, നിക്ഷ്പക്ഷവുമായ നിലപാടുകളെടുത്ത ഒരു ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഇത്തരം ബാലിശമായ ആരോപണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളേകൂട്ടേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ പാളയം തേടിയിരിക്കുകയാണെന്നും അദ്ദേഹം കളിക്കുന്നത് യുഡിഎഫിനു വേണ്ടിയല്ലെന്നും പിണറായി പറഞ്ഞിരുന്നു.