തിരുവനന്തപുരം: റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡ് നിര്‍മ്മിച്ച കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് അന്വേഷണസംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയെ രക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അന്വേഷണ സംഘത്തില്‍ പഴയ ടീമിലെ ആരെയും നിലനിര്‍ത്തിയിട്ടുമില്ല. യാതൊരു കാരണവും കൂടാതെ അന്വേഷണ സംഘത്തെ മാറ്റുന്നത് ചാണ്ടിയെ കേസില്‍ നിന്ന് രക്ഷിക്കുന്നതിനാണെന്നേ കരുതാനാവൂ എന്നും അദ്ദേഹം അറിയിച്ചു.
വിജിലന്‍സിന്റെ കോട്ടയം യൂണിറ്റാണ് ചാണ്ടിക്കെതിരായ കേസില്‍ ത്വരിതാന്വേഷണം നടത്തിയത്. ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ആ ടീമിനെ മാറ്റി എന്നാണ് പുറത്തു വന്ന വിവരം.