തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ധിപ്പിക്കാത്തതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ശിക്ഷിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ യു.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.