ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സംഭവിച്ചത് നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ യുഎഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് സര്‍ക്കാര്‍ ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതെന്നും ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.