രമേശ് ചെന്നിത്തലയുടെ പേരിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

ramesh chennithala

കൊച്ചി: എന്‍.ശങ്കര്‍ റെഡ്ഡിയെ ഡിജിപിയാക്കിയതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പേരില്‍ വിജിലന്‍സ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന്റെ നിയമസാധുത വിജിലന്‍സ് വിലയിരുത്തേണ്ടതില്ലെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി.

പരാതി ദുരുദ്ദേശ്യത്തോടെയുള്ളതാണ്. പ്രശസ്തിക്കോ സ്വകാര്യനേട്ടത്തിനോ വേണ്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള വ്യവഹാരം ഒഴിവാക്കാന്‍ നിയമം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പായിച്ചിറ നവാസ് നല്‍കിയ പരാതിയിലായിരുന്നു കേസ്.

Top