ഹൈക്കോടതി ഉത്തരവ് മാനിച്ച് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് മാനിച്ചാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബാലാവകാശ കമ്മീഷനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുത്തിനിറയ്ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം, ഇതിനെതിരേ ഹൈക്കോടതി നടത്തിയ ഇടപെടല്‍ ഗൗരവമേറിയതാണ്, സ്വാശ്രയ പ്രവേശ വിഷയത്തിലും സര്‍ക്കാര്‍ പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് എം എല്‍ എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.

റോജി എം ജോണ്‍, വി.ബി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, എന്‍ ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ശൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കാന്‍ കാരണം.

Top