സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണമെന്നും ധനകാര്യ വകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ സഹായഹസ്തം നീട്ടാത്ത ഒരാള്‍ പോലും കേരളത്തിലില്ല. ഈ സാഹോദര്യം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാരെ രണ്ടാക്കി തിരിച്ചു സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ശമ്പളം നല്‍കാന്‍ പറ്റാത്തവരെ നാണിപ്പിക്കല്‍ ആണോ മന്ത്രിയുടെ ഉദ്ദേശം. ധനകാര്യമന്ത്രിക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ഹാരിസണ്‍ കേസില്‍ തോല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ഒത്തുകളിയാണെന്നും സമര്‍ത്ഥമായി കേസ് കൈകാര്യം ചെയ്ത സുശീല ഭട്ടിനെ സര്‍ക്കാര്‍ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Top