തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അല്ലാത്ത പക്ഷം തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് വിശ്വസിക്കേണ്ടിവരുമെന്നും, ഹണി ട്രാപ്പ്‌ ആരോപണത്തെ തുടര്‍ന്നു രാജിവച്ച എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കാമെന്നു പറയുന്നത് എവിടുത്തെ ന്യായമാണെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം, തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് ഇന്നലെതന്നെ തീരുമാനം എടുത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇന്ന് രാവിലെ അത് മാറ്റാന്‍ ഇത് വേലിയേറ്റവും വേലിയിറക്കവുമല്ലെന്നും കാനം തുറന്നടിച്ചു.

ടി.പി പീതാംബരന് പറയാനുള്ളത് തന്നോടോ എല്‍ഡിഎഫിലോ പറയാം. പരസ്യമായി പ്രതികരിക്കാത്തത് എല്‍ഡിഎഫ് അംഗമെന്ന നിലയിലാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top