തിരുവനന്തപുരം :ഡി.സി.സി. അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ കല്ലറ രാജീവിനെ പാങ്ങോട് എസ്.ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തുമ്പോട് മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു യുവാവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് രാജീവിനെ എസ്.ഐ. മൃഗീയമായി മര്‍ദ്ദിച്ചത്. വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാഹനം കെ.എസ്.ആര്.ടി.സി ബസില്‍ തട്ടിയതിന് വരന്റെ അച്ഛനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ വരുത്തി അപമാനിക്കുകയും കള്ളക്കേസ് എടുക്കുകയും വിവാഹനിശ്ചയം മുടക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നേരിടുന്നയാളാണ് ഈ എസ്.ഐ. ഇത്തരം പൊലീസുകാര്‍ക്ക് ക്രമസമാധാന ചുമതല നല്‍കരുതെന്നും അദ്ദേഹം ഡി.ജി.പി.യോട് ആവശ്യപ്പെട്ടു.