തിരുവനന്തപുരം : കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഇന്നലെ മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം പ്രളയക്കെടുത്തി വിലയിരുത്തിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. 90000 രൂപയാണ് രമേശ് ചെന്നിത്തല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.
കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപയും അനുവദിച്ചിരുന്നു. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളില്‍ 1.75 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുള്ളത്.
തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ 25 ലക്ഷവും, താരസഹോദരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ താരസംഘടനായ അമ്മ പത്ത് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.