തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്ക് പോലും രക്ഷയില്ലെന്ന് വന്നാല്‍ രാജ്യത്ത് സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജഏറ്റുമുട്ടലിലൂടെ പൊലീസുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നെന്നാണ് തൊഗാഡിയ ഭയപ്പെടുന്നതെന്നും, സംഘപരിവാറുകാരുടെ എതിരാളികള്‍ക്ക് മാത്രമല്ല സ്വന്തക്കാര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണിപ്പോഴെന്നാണ് തൊഗാഡിയ പറഞ്ഞതിനര്‍ത്ഥമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംഘപരിവാറില്‍ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായ തൊഗാഡിയയാണ് തന്റെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞ് കരയുന്നതെന്നും, രാജ്യത്ത് നേരത്തെ നടന്ന നിരവധി വ്യാജഏറ്റുമുട്ടലുകളുടെ രഹസ്യമറിയാവുന്നയാലായതു കൊണ്ടാവണം തൊഗാഡിയയ്ക്ക് ഭയം കൂടിയതെന്നും, സംഘപരിവാറിന്റെ യഥാര്‍ത്ഥ മുഖമാണ് തൊഗാഡിയ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.