തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും വി.എം.സുധീരനും പരാതികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തങ്ങളുടെ പരാതികള്‍ പാര്‍ട്ടി വേദികളിലും നേതൃത്വത്തെയും അറിയിക്കും. ജനാധിപത്യ വേദിയില്‍ പരാതി പറയാന്‍ കോണ്‍ഗ്രസില്‍ അവസരമുണ്ടെന്നും അത് തെറ്റല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.