കാലി കച്ചവട നിയന്ത്രണ വിജ്ഞാപനം സ്റ്റേ സ്വാഗതാര്‍ഹം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കന്നുകാലി വില്പന നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പൗരന്റെ ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് മാത്രമല്ല കാര്‍ഷിക രംഗത്ത് ഗുരുതരമായ പ്രതിസന്ധിയും രാജ്യത്ത് അസഹിഷ്ണുതയും സൃഷ്ടിച്ചു.

തുടര്‍ന്ന് ഗോസംരക്ഷകരെന്ന പേരില്‍ ഗുണ്ടാവിളയാട്ടവും നരനായാട്ടുമാണ് രാജ്യത്ത് നടന്നതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Top