മിതാലി ഭീഷണിപ്പെടുത്തി; ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കി രമേശ് പവാര്‍

മുംബൈ: സീനിയര്‍ താരം മിതാലി രാജിനെതിരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം മിതാല് രാജ് നല്‍കിയ പരായിതിയില്‍ വിശദീകരണം നല്‍കമമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തി.

തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമില്‍ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാര്‍ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും രമേശ് പവാര്‍ ബിസിസിഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഏറെ ഗൗരവമുള്ള കത്ത് ചോര്‍ന്നതില്‍ ബിസിസിഐ ആക്ടിങ്ങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് വിശദീകരണം തേടിയത്. സിഇഒ രാഹുല്‍ ജോറി, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിം എന്നിവരോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

Top