തിരുവനന്തപുരം: വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പിണറായി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും തങ്ങള്‍ വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേര്‍ന്ന് തന്നെയാണ് നില്‍ക്കുന്നതെന്നും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നെന്നും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
പിണറായി വിജയന്‍ മൂന്നരക്കോടി ജനതയുടെ മുഖ്യമന്ത്രി ആണെങ്കില്‍ കൂടുതല്‍ സമചിത്തതയോടെ ഇത്തരം പ്രശ്‌നങ്ങളെ നേരിടേണ്ടതാണ്. മറ്റ് സുപ്രീംകോടതി വിധികള്‍ നടപ്പാക്കുവാന്‍ ഇത്ര ആവേശം സര്‍ക്കാറില്ല. ഇത് കേരള ജനതയെ കബളിപ്പിക്കലാണ്. 1939 ല്‍ ഉണ്ടായ ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ല. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.