ആളുകളെ ചിരിപ്പിച്ച് കൈയ്യിലെടുത്ത രമേഷ് പിഷാരടിയും, ധര്മ്മജന് ബോള്‍ഗാട്ടിയും സോഷ്യല്‍ മീഡിയയെയും കൈയ്യിലെടുത്തിരിക്കുകയാണ് ഈ വനിതാ ദിനത്തില്‍. വ്യത്യസ്തമായ വനിതാദിന ആശംസയുമായി പ്രിയതാരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായിരിക്കുകയാണ്. ഇരുവരും പെണ്‍വേഷത്തിലെത്തിയാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വന്‍ സ്വീകാര്യതയാണ് ഇവരുടെ ആശംസയ്ക്ക് ലഭിക്കുന്നത്.
അഭിനയത്തില്‍ നിന്ന് ഇപ്പോള്‍ സംവിധാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ് പിഷാരടി. ജയറാം, കുഞ്ചാക്കോ ബോബന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പഞ്ചവര്‍ണതത്ത’ എന്ന ചിത്രമാണ് രമേഷ് പിഷാരടി ഒരുക്കുന്നത്.