നാളെ ‘മാമാങ്കം’ എത്തുന്നത് ‘കടയ്ക്കല്‍ ചന്ദ്രന്റെ’ മൗനാനുവാദത്തോടു കൂടി; രമേഷ് പിഷാരടി

പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം മമ്മൂട്ടിയുടെ ഒരോ കഥാപാത്രത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചെത്തിരിക്കുയാണ് രമേഷ് പിഷാരടി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പിഷാരടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

രമേഷ് പിഷാരടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഥാപാത്രങ്ങളായി മാറുന്നതില്‍ ഒരു ചാവേര്‍ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക. ‘ഗാനഗന്ധര്‍വന്റെ” രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കു ഹൈദരാബാദ് പോയപ്പോള്‍ ‘അമുദവന്റെ’ മിനുക്കു പണികള്‍ കഴിഞ്ഞെത്തിയ ‘വൈഎസ്ആറി’നെ കണ്ടു. പിന്നീട് കാസര്‍ഗോഡ് ലൊക്കേഷനില്‍ ‘ഉണ്ട’യിലെ മണി സാര്‍ ആണ് തിരക്കഥ കേട്ടത്. ഡേറ്റ് തന്നപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഉറപ്പല്ലേ ‘ അതിന്റെ മറുപടി രാജകീയമായിരുന്നു.

‘രാജ സൊ ല്‍രതു മട്ടും താന്‍ സെയ്വ’ പിന്നെ കുറച്ചു നാള്‍ ‘കാലസദന്‍ ഉല്ലാസായി’ സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ ‘ഷെയ്ലോക്ക് ‘ആയിരുന്നു. ഇതിനിടയില്‍ 2 വര്‍ഷം കൊണ്ട് മാമാങ്കം. നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി ‘കടയ്ക്കല്‍ ചന്ദ്രന്റെ’ മൗനാനുവാദത്തോടു കൂടിയാണ്.

Top