മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രമേശ് പവാര്‍ മുംബൈ രഞ്ജി ടീമിന്റെ കോച്ചാവുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ക്രിക്കററ് അസോസിയേഷനാണ് രമേശിനെ കോച്ചായി തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. അസോസിയേഷന്റെ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി ആദ്യമേ മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറെ തല്‍ സ്ഥാനത്തേക്ക് തിരഞ്ഞടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സി.ഐ.സിയുടെ തീരുമാനം, പരസ്യമായി പുറത്തുവന്നിട്ടില്ല.
നേരത്തെ മുംബൈ ക്രിക്കറ്റിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് പവാര്‍ രംഗത്ത് വന്നിരുന്നു. തനിക്ക് മുംബൈ ക്രിക്കറ്റിനെ അടുത്തറിയാമെന്നും അതിനാല്‍ താന്‍ ഈ പദവിക്ക് അനുയോജ്യനാണെന്ന് കരുതുന്നു എന്നുമാണ് പവാര്‍ തന്റെ സാധ്യതയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
യുവ താരങ്ങള്‍ക്കായി ക്യാമ്പ് നടത്തണമെന്ന പവാറിന്റെ ആവശ്യം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനിലെ ബികെസി ഫെസിലിറ്റിയിലെ സ്പിന്‍ കോച്ച് എന്ന സ്ഥാനം താരം ഒഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ അണ്ടര്‍23 സ്പിന്നര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് രമേശ് പവാര്‍ ഇപ്പോള്‍.
രഞ്ജി അണ്ടര്‍ 19 വിഭാഗത്തില്‍ പുതിയ കോച്ച് തസ്തികയിലേക്ക് വേണ്ടത്ര അപേക്ഷകള്‍ ലഭിക്കാഞ്ഞതിനാല്‍, അപേക്ഷാ തീയ്യതി നീട്ടി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നീട്ടിയിരുന്നു. രമേശ് പവാര്‍, അജയ് രത്ര, വിനായക് സമന്ത്, പ്രീതം ഗാന്ധേ, വിനോദ് രാഘവന്‍, നന്ദന്‍ ഫഡാനിസ് എന്നീ ആറുപേരാണ് കോച്ച് തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്നത്.
അസോസിയേഷന്റെ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് തീയ്യതി നീട്ടി കൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. ജൂലൈ 6 നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയ്യതി. പിന്നീട് മൂന്നു ദിവസവും കൂടി കൂട്ടി ജൂലൈ 9 വരെ നീട്ടുകയായിരുന്നു. തുടര്‍ന്നാണ് രമേശിനെ തിരഞ്ഞെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.