റിപ്പബ്ലിക് ദിന പരേഡില്‍ ഉത്തര്‍ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുന്‍പിലായി രാംലല്ലയും. ജെവാര്‍ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈല്‍ നിര്‍മ്മാണ ഫാക്ടറി, നിര്‍മ്മാണത്തിലിരിക്കുന്ന എക്‌സ്പ്രസ് ഹെവേകള്‍ എന്നിവയും ടാബ്ലോയുടെ ഭാഗമായിരിക്കും. ക്ഷേത്ര സമാനമായ അടിത്തറയില്‍ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കര്‍ത്തവ്യപഥത്തില്‍ പ്രദര്‍ശിപ്പിക്കുക.
ഇന്ദിരാഗാന്ധി നാഷണല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ശുപാര്‍ശ ചെയ്ത പ്രശസ്ത കലാകാരന്മാര്‍ അടങ്ങുന്ന വിദഗ്ധ സമിതിയാണ് ടാബ്ലോകള്‍ തെരഞ്ഞെടുക്കുന്നത്.രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോദ്ധ്യയായിരുന്നു 2021-ലെ നിശ്ചല ദൃശ്യത്തിന്റെ വിഷയം. അയോദ്ധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം.മൂന്നാം തവണയാണ് രാമക്ഷേത്രം ഉത്തര്‍പ്രദേശിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയാണ് പരേഡിന്റെ പ്രമേയം.