ജയിലിലെ നാലു ചുവരുകള്‍ക്കിടയില്‍ ‘അഗ്‌നിപരീക്ഷണങ്ങള്‍’ നേരിടുന്ന ദിലീപ് ആ വാര്‍ത്ത കേട്ടത് കണ്ണീരോടെ.
രാമലീല സിനിമയിലെ കഥാപാത്രം നേരിട്ടതിന് സമാനമായ . . അതിനേക്കാള്‍ തീവ്രമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ദിലീപിനെ നേരിട്ട് കണ്ട് സന്തോഷ വാര്‍ത്ത അറിയിച്ച സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ദിലീപ് പൊട്ടി കരയുകയായിരുന്നു.
ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന് ഉറപ്പായിരുന്നു. രണ്ടാമത്തെ ഷോയ്ക്ക് സ്ത്രീകളുടെ നീണ്ട നിര കണ്ടതോടെ സിനിമാ സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.
ഉടന്‍ തന്നെ അവര്‍ മൂവരും സബ് ജയിലിലെത്തി ദിലീപിനെ കാണുകയായിരുന്നു.
സിനിമ വന്‍ വിജയമാണെന്ന് അറിഞ്ഞതോടെ ദിലീപ് കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു.തന്റെ പ്രേക്ഷകര്‍ തന്നെ കൈവിട്ടില്ലല്ലോ എന്നോര്‍ത്ത് ഒരു പാട് നന്ദി പ്രേക്ഷകര്‍ക്കായി ദിലീപ് പങ്കുവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ദിലീപിന്റെ മകള്‍ മീനാക്ഷി, ഭാര്യ കാവ്യ മാധവന്‍ തുടങ്ങിയ കുടുംബാംഗങ്ങളും സിനിമ കാണാന്‍ വരും ദിവസങ്ങളില്‍ തിയറ്ററിലെത്തും.
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ സിനിമയായിരുന്നു രാമലീല.
ദിലീപ് നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും പ്രചരണവും വ്യാപകമായിരുന്നു.
ദൃശ്യമാധ്യമങ്ങള്‍ നിരന്തരം ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടത്തി ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കാനും നിരന്തരം ശ്രമിച്ചു.
ഈ കടമ്പകളെല്ലാം കടന്നാണ് രാമലീല വിജയകുതിപ്പ് തുടങ്ങിയിരിക്കുന്നത്.
കൂടുതല്‍ തിയറ്ററുകള്‍ ഇപ്പോള്‍ സിനിമ ആവശ്യപ്പെട്ട് രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.