ഇക്വറ്റോറിയല്‍ ഗിനിയയില്‍ ഇന്ത്യന്‍ എംബസി ആരംഭിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ramnath

മലാബോ: ആഫ്രിക്കന്‍ രാജ്യം ഇക്വറ്റോറിയല്‍ ഗിനിയയില്‍ ഉടന്‍ ഇന്ത്യന്‍ എംബസി ആരംഭിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരിക്കും എംബസി ആരംഭിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇക്വറ്റോറിയല്‍ ഗിനിയയില്‍ എത്തിയ രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് ശനിയാഴ്ചയാണ് രാഷ്ട്രപതി ഇക്വറ്റോറിയ ഗിനിയയില്‍ എത്തിയത്. ഇക്വറ്റോറിയല്‍ ഗിനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ഇക്വറ്റോറിയല്‍ ഗിനിയ സന്ദര്‍ശിക്കുന്നുണ്ട്.

Top