ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ആര്‍ആര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. വാക്സിന്‍ വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുന്നത്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്.