രാം നാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഉച്ചക്ക് 12.15ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദും ഒരുമിച്ചാണ് ചടങ്ങിനെത്തുക. രാജ്യസഭ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ സ്പീക്കര്‍ മീര കുമാറിനെ തോല്‍പിച്ചാണ് കോവിന്ദ് രാഷ്ട്രപതിയായത്.

Top