ന്യൂഡല്‍ഹി: മോശം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്റെ പരാമര്‍ശം വിവാദത്തില്‍.
യുപിയിലെ റാംപൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ 14 യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അസംഖാന്റെ
വിവാദ പരാമര്‍ശം.
ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്ന് പറഞ്ഞ അസംഖാന്‍ അവര്‍ മറ്റ് സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പറഞ്ഞിരുന്നു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില തകര്‍ത്തുവെന്നും അസംഖാന്‍ ആരോപിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍ എന്നിവ വര്‍ദ്ധിച്ചു. ക്രിമിനലുകള്‍ക്ക് ഇത് അവരുടെ സര്‍ക്കാരാണ് എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.