ചെങ്കൊടി താഴെ : ആലത്തൂരില്‍ രമ്യ ഹരിദാസ് വമ്പന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. രമ്യ ഹരിദാസ് 48 ശതമാനം വോട്ട് നേടുമെന്നും ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു 37 ശതമാനം വോട്ട് നേടുമെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം.

Top