ഇനിയൊരാൾക്കും തോന്നാത്ത രൂപത്തിൽ കടുത്ത ശിക്ഷ നൽകണമെന്ന് രമ്യാ നമ്പീശൻ

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് വനിതാ സിനിമാസംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവും നടിയുമായ രമ്യാ നമ്പീശന്‍.

ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാനെന്ന് നടി പറഞ്ഞു. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണെന്നും രമ്യ വ്യക്തമാക്കി.

സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

Top