പുണ്യമാസം പിറന്നു, റമ്സാന്‍ വ്രതത്തിന് ഇന്നു തുടക്കം

കൊച്ചി: റമസാൻ വ്രതത്തിന് ഇന്നു തുടക്കം. വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു. പുണ്യമാസമായ റമ്സാന്‍ പിറവിയോടെ ഇനി ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപവാസക്കാലം.

ഇസ്ലാം മതത്തിലെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് റമസാനിലെ വ്രതം. കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ ഒന്നാണെന്നു ഖാസിമാരും മതനേതാക്കളും ഉറപ്പിച്ചു.

വ്രതാരംഭത്തിനു മുന്നോടിയായി പള്ളികളിൽ ഇന്നലെ തറാവീഹ് നമസ്കാരം തുടങ്ങി. റമസാനിൽ വിശ്വാസികൾ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഏകാഗ്രതയോടെ സ്രഷ്ടാവിലേക്കു കൂടുതൽ അടുക്കും. മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ഒരേ മനസ്സോടെ ദൈവസാമീപ്യം തേടുന്നു.

സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും റമസാൻ വ്രതം ഇന്ന് ആരംഭിക്കും. കർണാടകയിലും ഡൽഹിയിലും തമിഴ്നാട്ടിലും വ്രതാരംഭം നാളെയാണ്.

Top