വൃക്ക രോഗത്തിന് ചികിത്സയിലാണോ? മറുപടിയുമായി റാണ രംഗത്ത്

ബാഹുബലിയെ പല്‍വാല്‍ദേവനെന്ന റാണ ദഗുബാട്ടിയെ ആരും മറന്ന് കാണില്ല. എന്നാല്‍ ആരാധകരെ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. റാണ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നുമായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദഗ്ധ ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റാണ.

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന് ആശംസകള്‍ നേര്‍ന്ന് റാണ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയ്ക്ക് താഴെ വന്ന ആരാധകരുടെ അന്വേഷണങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്. താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതില്‍ ഒരു ആരാധകന്റെ ചോദ്യം. ‘ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്സൈറ്റുകള്‍ വായിക്കുന്നത് നിര്‍ത്തൂ’ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്. ഇതോടെ ആരാധകര്‍ ആശ്വാസത്തിലാണ്.

Top