എല്ലാ തരത്തിലും താന്‍ പൂര്‍ണ ആരോഗ്യവാനാണ്: റാണാ ദഗ്ഗുബാട്ടി

ranadagubatti

ഹൈദരാബാദ്: വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി താന്‍ വിദേശത്തേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് തെന്നിന്ത്യന്‍ നടന്‍ റാണാ ദഗ്ഗുബാട്ടി രംഗത്ത്. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ. മറ്റെല്ലാ തരത്തിലും താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് റാണ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നാഗ ചൈതന്യയുടെ അമ്മയും റാണയുടെ അച്ഛന്റെ സഹോദരിയുമായ ലക്ഷ്മിയാണ് റാണയ്ക്ക് വൃക്ക ദാനം ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാണയുടെ വൃക്കരോഗം പാരമ്പര്യമാണെന്നും അദ്ദേഹത്തിന്റെ സിനിമാ ജീവിതവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും റാണയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, റാണ എങ്ങോട്ടും പോകുന്നില്ലെന്നും അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെല്ലാം മറുപടിയായി താരം തന്നെ രംഗത്തെത്തി.

Top