രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ബല്ലാല്‍ദേവനായി അഭിനയിച്ച റാണ ദഗ്ഗുപതിയുടെ പുതിയ തെലുങ്ക് ചിത്രമെത്തുന്നു. ഹിരണ്യകശ്യപു എന്നാണ് ചിത്രത്തിന്റെ പേര്. പുരാണകഥ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമ 180 കോടി ബജറ്റിലാണ് അവതരിപ്പിക്കുന്നത്. ഗുണശേഖറിന്റേതാണ് തിരക്കഥ.
നിര്‍മാതാവും റാണയുടെ അച്ഛനുമായ സുരേഷ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും. എല്ലാ ഭാഷകളിലേക്കും ചിത്രം എത്തിക്കാനാണ് തീരുമാനം. പ്രശസ്ത കലാ സംവിധായകന്‍ മുകേഷ് സിങാണ് ചിത്രത്തിനായി സെറ്റുകളൊരുക്കുന്നത്.