ബാഹുബലിയിലെ ഭല്ലാല ദേവനായി തിളങ്ങിയ താരമാണ് റാണ ദഗുബതി.
മലയാള പ്രേക്ഷകര്‍ക്കും പ്രിയങ്കരനായ താരം മലയാള സിനിമയിലേക്ക് എത്തുന്നു.
ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തില്‍ എത്തുന്നത്.
“Anizham thirunal Marthanda Varma- the king of Travancore” is the character I tell a story as soon. PreProduction in progress.
— Rana Daggubati (@RanaDaggubati) November 13, 2017
റാണ തന്നെയാണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താൻ അനിഴം തിരുനാൾ മാർത്താണ്ഡവർമയാകുന്നു.സിനിമയുടെ പ്രി പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും റാണ ട്വിറ്ററിലൂടെ അറിയിച്ചു.
The film will be directed by K.Madhu written by Robin Thirumala and Seven arts Mohan is the line producer on the film!!
— Rana Daggubati (@RanaDaggubati) November 13, 2017
‘അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ’ എന്നാണ് ചിത്രത്തിന്റെ പേര്.റോബിന് തിരുമലയുടേതാണ് തിരക്കഥ.