ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 പുറത്തിറങ്ങി മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ റാണാ ദഗ്ഗുബാട്ടി അടുത്ത സിനിമയുടെ ചിത്രീകരണത്തിരക്കിലേക്ക്.
തേജ സംവിധാനം ചെയ്യുന്ന നേനേ രാജു നേനേ മന്ത്രി എന്ന ചിത്രത്തില്‍ റാണയാണ് നായകന്‍.കാജല്‍ അഗര്‍വാള്‍, കാതറീന്‍ തെരേസ, നവദീപ്, അഷുതോഷ് റാണാ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തെയാണ് റാണാ അവതരിപ്പിക്കുന്നത്.
സുരേഷ് ബാബു നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.