മുംബൈ: ലഹരിമരുന്നിന് അടിമയായിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതഭാഗം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് സഞ്ജു. ജൂണ്‍ 29ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മുമ്പ് താനും ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍ബീര്‍ ഇപ്പോള്‍. ‘കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാനും ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ച് മുന്നോട്ട് പോയാല്‍ എവിടെയും എത്തില്ലെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു’. രണ്‍ബീര്‍ പറഞ്ഞു.
അഞ്ച് നിമിഷത്തെ പരമാനന്ദം ജീവിതം തന്നെ തകര്‍ക്കുമെന്ന് യുവാക്കള്‍ക്കുളള പാഠമാണ് സഞ്ജു എന്ന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ക്ക് അടിമയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘എല്ലാ മനുഷ്യന്മാരും അവരുടെ ജീവിതത്തില്‍ തെറ്റ് ചെയ്യാറുണ്ട്. ഞാന്‍ ഇപ്പോള്‍ പുകയിലയ്ക്ക് അടിമയാണ്, അത് ലഹരിമരുന്നിനേക്കാളും കഷ്ടമുളള കാര്യമാണ്. കൂടാതെ മധുരമുളള എന്തിനോടും ഞാന്‍ അടിമയാണ്’, രണ്‍ബീര്‍ പറഞ്ഞു.