റാഞ്ചി : രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ കാന്‍കെ പ്രദേശത്ത് തിങ്കളാഴ്ചയാണ് ഏഴു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു ആത്മഹത്യ ആണെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അനിസ് ഗുപ്ത പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങളൊന്നും തന്നെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.